Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി അവരുടെ സേവനാ അവകാശങ്ങളും അവർക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങളും അവർക്ക് അവർക്ക് അവകാശപ്പെട്ടതായ ആനുകൂല്യങ്ങളെ കുറിച്ചും ഒരു അവബോധന ക്ലാസ്സ് കുട്ടമ്പുഴ കുഞ്ചിപ്പാറ വെച്ച് സംഘടിപ്പിച്ചു.

പ്രസ്തുത ക്ലാസിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ബാബുക്കുട്ടൻ ആയിരക്കണക്കിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ അധിവസിക്കുന്ന കോളനികളിൽ ഉള്ളവർക്ക് അവരുടെ സേവനാ അവകാശങ്ങളെ കുറിച്ച് വിവരിച്ചു നൽകുകയും പ്രസ്തുത ക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പറായ ഗോപി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ എന്നിവർ പങ്കെടുത്തു.

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ് ടി വിഭാഗത്തിൽ പെട്ടവർക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെ കുറിച്ച് വിവരിച്ച് നൽകുകയും ചെയ്തു.

പ്രസ്തുത ക്ലാസിൽ ഉറിയം പെട്ടി കുടി, വാരിയം കുടി, തേര, ഇല വച്ചപ്പാറ, കല്ലേലി മേട്, എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 300 ഓളം പേർ പങ്കെടുത്തു. പ്രസ്തുത ക്ലാസിൽ ഡിവൈഎസ്പി ബാബുക്കുട്ടൻ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തിയിട്ടുള്ളതാണ്.