Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

കൊച്ചി :മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുബി സുരേഷ് ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഇപ്പോഴും കുടുംബവും ആരാധകരും.

 

എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു.

 

അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം തീയതി രാത്രി തന്നെ മരിച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പിറ്റേന്ന് ആയിരുന്നു. പുരോഹിതന്മാര്‍ നടത്തുന്ന ഒരു ആശുപത്രിയാണ് ഇത്. ബില്ല് ചോദിച്ചിട്ടു തന്നില്ല, കേസ് കൊടുക്കാനും പറ്റാതെ ഉള്ള സ്ഥിതി ആയിരുന്നു.

 

സുബി സിസ്റ്ററിന്റെ അടുത്ത് കനക സിംഹാസനത്തിന്റെ കഥ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ   തന്നെയാണ് മരിച്ചത് എന്നും അമ്മ പറയുന്നു.