
മലപ്പുറം: മലബാർ കാൻസർ സെന്ററിന് കീഴിൽ ജോലി നേടാൽ അവസരം. സോഷ്യൽ വർക്കർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 20ന് മുൻപായി ഓൺലൈൻ അപേക്ഷ നല്കണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാർ കാൻസർ സെന്ററിൽ സോഷ്യൽ വർക്കർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 04. ഒരു വർഷത്തേക്കാണ് പ്രാഥമിക നിഗമനം. അല്ലെങ്കിൽ പ്രോജക്‌ട് കാലാവധി അവസാനിക്കുന്നത് വരെ.
പ്രായപരിധി
40 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
സോഷ്യൽ വർക്കിൽ പിജി. (അംഗീകൃത സ്ഥാപനത്തിൽ നിന്ന് റെഗുലറായി പഠിച്ചിരിക്കണം).
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
ടൈപ്പിങ് സ്പീഡ് ഇന്റര്വ്യൂ സമയത്ത് പരിശോധിക്കുന്നതാണ്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,000 രൂപ ശമ്പളമായി അനുവദിക്കും.
തിരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്വ്യൂവോ നടത്തും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. മറ്റുള്ളവർ 250 രൂപ ഫീസായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ എംസിസിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം വേക്കൻസി പേജിൽ നിന്ന് പ്രോജക്‌ട് സ്റ്റാഫ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം.
അപേക്ഷ: https://www.mcc.kerala.gov.in/







