play-sharp-fill
ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ്; വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു; വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്;  ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ്; വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു; വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്; ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ കസ്റ്റഡിയിലെടുത്ത് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് 71 കാരനായ ധൂതിനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. വായ്പ തിരിമറി ബാങ്കിങ് നിയമങ്ങളുടെയും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സിബിഐ നടപടി. അഴിമതി, ക്രിമനല്‍ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്രിമിനൽ ഗൂഢാലോചന, അഴിമതി വിരുദ്ധ വകുപ്പുകൾ എന്നിവ പ്രകാരം 2012ലാണ് കേസിനാസ്പദമായ സംഭവം. ചന്ദാ കൊച്ചാര്‍, ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് പുറമേ വേണുഗോപാല്‍ ദൂതിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നി കമ്പനികളെയും സിബിഐ പ്രതി ചേര്‍ത്തിട്ടുണ്ട്. ആരോപണവിധേയമായ ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി എന്നി കമ്പനികളെ കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പ അനുവദിച്ചതിന് പകരമായി സുപ്രീം എനര്‍ജി വഴി ന്യൂപവര്‍ റിന്യൂവബിള്‍സില്‍ വേണുഗോപാല്‍ ദൂത് 64 കോടിയുടെ നിക്ഷേപം നടത്തിയതായും സിബിഐ ആരോപിക്കുന്നു.

ധൂത് പ്രമോട്ട് ചെയ്യുന്ന വീഡിയോകോൺ ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഐസിഐസിഐ ബാങ്ക് ബാങ്കിംഗ് റെഗുലേഷൻ ആക്‌ട്, ആർബിഐ മാർഗനിർദ്ദേശങ്ങൾ, ബാങ്കിന്റെ ക്രെഡിറ്റ് പോളിസി എന്നിവ ലംഘിച്ചു 3,250 കോടി രൂപയുടെ വായ്പാ അനുവദിച്ചിരുന്നു. ഈ ലോണിന് പകരമായി സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് വഴി ധൂത് ന്യൂപവർ റിന്യൂവബിൾസിൽ 64 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും 2010-ൽ സർക്യൂട്ട് റൂട്ടിലൂടെ ദീപക് കൊച്ചാറിന്റെ നിയന്ത്രണത്തിലുള്ള പിനാക്കിൾ എനർജി ട്രസ്റ്റിന് എസ്ഇപിഎല് ഈ തുക കൈമാറിയെന്നും ആണ് സി ബി ഐ പറയുന്നത്.