Spread the love

കൊച്ചി
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഉപ രാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനു നാവികസേനാ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.

video
play-sharp-fill

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എംഎൽഎ, എ ഡി ജി പി വിജയ് സാഖറെ, റിയർ അഡ്മിറൽ ആൻ്റണി ജോർജ്, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ബി.സുനിൽകുമാർ എന്നിവർ ചേർന്നാണു സ്വീകരിച്ചത്.

ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവിനസേനയുടെ ഗാർഡ് ഓഫ് ഓണർ ഉപരാഷ്ട്രപതി പരിശോധിച്ചു.

ഇന്നും നാളെയും( ജനുവരി 2, 3) കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 4 ന് (ചൊവ്വ) രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും മടങ്ങും.