പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ?പാലാരിവട്ടത്ത് നിന്ന് പൊലീസ് വാഹനത്തിൽ ജോർജിനെ മാറ്റി;രാത്രിയിൽ  തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും

പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ?പാലാരിവട്ടത്ത് നിന്ന് പൊലീസ് വാഹനത്തിൽ ജോർജിനെ മാറ്റി;രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും

സ്വന്തം ലേഖിക

കൊച്ചി : അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ഇതേതുടർന്ന് പി.സി.ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനത്തിൽ എറണാകുളം എ ആർ ക്യാമ്പിലേക്ക് മാറ്റി.

തിരുവനന്തപുരം സിറ്റി പൊലീസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. ഇതോടെ പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി.ജോർജെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യും.

പി.സി.ജോർജിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടർന്ന് പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.