
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.
കാറോടിച്ചിരുന്ന തിരുവല്ല സ്വദേശി ലെനി ജോണിനാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ ഇവിടെ കാണാം
ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ന് എം.സി റോഡിൽ സംക്രാന്തി ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയത്ത് നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ കാറിലിടിക്കുകയായിരുന്നു. കാർ വെട്ടിച്ചു മാറ്റിയെങ്കിലും കാറിന്റെ മുൻഭാഗത്ത് ബസ് ഇടിച്ചതിനാൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ കാറിനുള്ളിൽ നിന്നും പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.









