വെളള്ളിമൂങ്ങ നായികയുടെ അനുജത്തിയുടെ വെളിപ്പെടുത്തൽ കുരുക്കിലേയ്ക്ക്; മലയാളത്തിലെ നിരവധി താരങ്ങൾ അടക്കം കുടുങ്ങും; രാഗിണിയും സഞ്ജനയും പറഞ്ഞ പേരുകളിലേയ്ക്ക് അന്വേഷണം

വെളള്ളിമൂങ്ങ നായികയുടെ അനുജത്തിയുടെ വെളിപ്പെടുത്തൽ കുരുക്കിലേയ്ക്ക്; മലയാളത്തിലെ നിരവധി താരങ്ങൾ അടക്കം കുടുങ്ങും; രാഗിണിയും സഞ്ജനയും പറഞ്ഞ പേരുകളിലേയ്ക്ക് അന്വേഷണം

Spread the love

തേർഡ് ഐ ക്രൈം

ബംഗളൂരു: മലയാളികളുടെ പ്രിയങ്കരിയായ വെള്ളിമൂങ്ങ നായികയുടെ അനുജത്തി മയക്കുമരുന്നു കേസിൽ കുടുങ്ങിയതോടെ ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേയ്ക്കും. മലയാളത്തിലെ മുൻനിര താരങ്ങളിലേയ്ക്കും അന്വേഷണം എത്തിയേക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് മലയാള സിനിമയിൽ നിർണ്ണായകമായ ബന്ധങ്ങളുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ച് മയക്കുമരുന്നും ലഹരിക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്.

ലഹരിമരുന്നുകേസിൽ ഉൾപ്പെട്ട 30 പ്രമുഖരുടെ പേരുകൾ അറസ്റ്റിലായ സഞ്ജന ഗൽറാണി അന്വേഷണസംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് സൂചന ഇവരിൽ ഒരു പ്രമുഖ നടിയുടെ പേരുമുണ്ടെന്നാണ് വിവരം.
കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് നടിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഈ നടിയുടെ വീട്ടിൽ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാരംഗത്തെ പ്രമുഖരും എംപിമാരും എംഎൽഎമാരും അടക്കം രാഷ്ടീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുൾപ്പെടും. രണ്ടുനടിമാരെയും ‘നിംഹാൻസി’നുകീഴിലുള്ള വനിതാ കേന്ദ്രത്തിൽ വെവ്വേറെയാണ് ചോദ്യംചെയ്യുന്നത്.

മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂർ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽനിന്നാണ് ലഹരിയെത്തിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും രഹസ്യമായി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.

പാർട്ടികളിൽ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും വെളിപ്പെടുത്തി. രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകൾ ഒന്നുതന്നെയാണെന്ന് അന്വേഷണസംഘം പറഞ്ഞു.