Thursday, April 23, 2026

മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞു; മീനിന്​ തീവില; മ​​ത്തി​​ക്ക് 280-300 രൂ​​പ​​യാ​​യി വർധിച്ചു;അ​​യ​​ല​​യു​​ടെ വി​​ല​ 250 ക​​ട​​ന്നു

Spread the love

കോ​​ട്ട​​യം: പൊള്ളുന്ന ചൂ​​ടി​​ല്‍ മ​​ത്സ്യ​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ കു​​തി​​ച്ചു​ക​​യ​​റി മീ​​നു​​ക​​ളു​​ടെ വി​​ല.
മ​​ത്തി, അ​​യ​​ല, കി​​ളി​​മീ​​ന്‍ തു​​ട​​ങ്ങി​​യ​​വ ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​​വ​​യു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞു.

video
play-sharp-fill

ക​​ട​​ലി​​ല്‍ മീ​​ന്‍​പി​​ടി​​ക്കാ​​ന്‍ പോ​​കു​​ന്ന പ​​ല​​രും വെ​​റും കൈ​​യോ​​ടെ മ​​ട​​ങ്ങേ​​ണ്ട സ്ഥി​​തി​​യാ​​ണെ​​ന്ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​യു​​ന്നു. ശ​​രാ​​ശ​​രി 32 മു​​ത​​ല്‍ 35 ഡി​​ഗ്രി സെ​​ല്‍​ഷസാ​​ണ് നി​​ല​​വി​​ല്‍ തീ​​ര​​ക്ക​​ട​​ലി​​ലെ ഊ​​ഷ്മാ​​വ്.

മ​​ത്തി പോ​​ലു​​ള്ള ഉ​​പ​​രി​​ത​​ല മ​​ത്സ്യ​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ന്‍റെ ചൂ​​ട് 28 ഡി​​ഗ്രി ക​​വി​​ഞ്ഞാ​​ല്‍ 50 മീ​​റ്റ​​ര്‍കൂ​​ടി ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് പോ​​വു​ക​​യാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ സാ​​ധാ​​ര​​ണ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി തീ​​ര​​ക്ക​​ട​​ലി​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീ​​ന്‍ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ കി​​ലോ​​ഗ്രാ​​മി​​ന് 100-150 രൂ​​പ​​വ​​രെ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന മ​​ത്തി​​ക്ക് 280-300 രൂ​​പ​​യാ​​യി. അ​​യ​​ല​​യു​​ടെ വി​​ല​​യും 250 ക​​ട​​ന്നു. കി​​ളി​​മീ​​നും ചൂ​​ര​​യ്ക്കും 300ന് ​​മു​​ക​​ളി​​ലാ​​ണ് വി​​ല. ക​​രി​​മീ​​ന്‍ 550-650, കാ​​ളാ​​ഞ്ചി 550-650, ഓ​​ല​​ക്കൊ​​ടി​​ 600-700, കൊ​​ഴി​​യാ​​ള 250 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​ല.

ചൂ​​ടു​​കൂ​​ടി​​യ​​തോ​​ടെ പു​​ഴ​​ക​​ളി​​ലും ഉ​​ള്‍​നാ​​ട​​ന്‍ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും മീ​​ന്‍ല​​ഭ്യ​​ത കു​​റ​​വാ​​ണ്. ക​​ണ​​മ്പ്, തി​​രു​​ത, വ​​റ്റ തു​​ട​​ങ്ങി​​യ​​വ മു​​ന്‍​പ​​ത്തേ​​പ്പോ​​ലെ ഇ​​പ്പോ​​ള്‍ കി​​ട്ടു​​ന്നി​​ല്ല. കാ​​ളാ​​ഞ്ചി, ചെ​​മ്പ​​ല്ലി തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ല​​ഭ്യ​​ത​​യും വ​​ലി​​യ തോ​​തി​​ല്‍ കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ദി​​വ​​സ​​ങ്ങ​​ളാ​​യി കാ​​യ​​ലി​​ല്‍ മ​​ത്സ്യ​​ത്തി​​ന്‍റെ ല​​ഭ്യ​​ത​​ക്കു​​റ​​വ് മൂ​ലം ഉ​​ള്‍​നാ​​ട​​ന്‍ മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​ട്ടി​​ണി​​യി​​ലാ​​ണ്. ഇ​​തി​​നു പു​​റ​​മേ കാ​​യ​​ലി​​ല്‍ മാ​​ലി​​ന്യം നി​​റ​​ഞ്ഞു മ​​ത്സ്യ​​ങ്ങ​​ള്‍ ച​​ത്തു​പൊ​​ങ്ങു​​ന്ന​​തും പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​തു​​മൂ​​ലം വേ​​മ്പ​​നാ​​ട്, കൈ​​ത​​പ്പു​​ഴ കാ​​യ​​ലു​​ക​​ളെ ആ​​ശ്ര​​യി​​ച്ച് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഉ​​ള്‍​നാ​​ട​​ന്‍ പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും അ​​നു​​ബ​​ന്ധ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും തൊ​​ഴി​​ല്‍ ന​​ഷ്ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.