Spread the love

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കുന്നതിനോടനുബന്ധിച്ച് പാലാ കാർമൽ പബ്ലിക് സ്കൂളിലും അരുവിത്തുറ സെന്റ് ജോർജ് കോളേജിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനായി രാവിലെ 6 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. വോട്ടെണ്ണൽ കേന്ദ്രമായ കാർമൽ പബ്ലിക് സ്കൂളിനും പരിസര പ്രദേശങ്ങൾക്കും 30 മീറ്റർ പരിധിയിൽ അനാവശ്യ വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല. സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.കൂടാതെ പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്.

video
play-sharp-fill

എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്ക് പാലാ ബൈപാസ് റോഡിന്റെ തെക്കുഭാഗത്ത് റോഡിന്റെ മാർജിനിൽ നിന്ന് 50 മീറ്റർ പിന്നിലായി വാഹനങ്ങൾ പാർക്ക് ചെയ്യാം. എൻഡിഎ പ്രവർത്തകർക്ക് പാലാ ബൈപാസ് റോഡിന്റെ വടക്കുഭാഗത്തുള്ള കാർമൽ പബ്ലിക് സ്കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിന്റെ മുൻവശം ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ആർവി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ ഭാഗത്ത് രാവിലെ ആറു മുതൽ കൗണ്ടിംഗ് അവസാനിക്കുന്നത് വരെ മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. രാവിലെ 6 മുതൽ ആവശ്യമായിടങ്ങളിൽ വഴിതിരിവുകളും (diversion) നടപ്പാക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് അരുവിത്തറ സെന്റ് ജോർജ് കോളേജ് പരിസരത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ രാഷ്ട്രീയ മുന്നണികളുടെ പ്രവർത്തകർക്ക് പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എൽഡിഎഫിനായി സെന്റ് ജോർജ് കോളേജിന്റെ മെയിൻ ഗേറ്റിന് സമീപമുള്ള പഴയ കോടതി റോഡിൽ നിന്ന് 50 മീറ്റർ തെക്ക് മാറിയുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. യുഡിഎഫിന് കോളേജിന്റെ മെയിൻ ഗേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പഴയ കോടതി റോഡിൽ വാഹന പാർക്കിംഗ് അനുവദനീയമാണ്. എൻഡിഎയ്ക്ക് കോളേജിന്റെ മെയിൻ ഗേറ്റിന് സമീപമുള്ള പഴയ കോടതി റോഡിന് തെക്ക് പടിഞ്ഞാറുള്ള സ്പോർട്സ് ഹോസ്റ്റലിന്റെ മുൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെ വോട്ടെണ്ണൽ ദിവസമായ നാളെ രാവിലെ 6 മണി മുതൽ മേഖലയിൽ ആവശ്യമായിടങ്ങളിൽ വഴിതിരിവുകൾ ഏർപ്പെടുത്തും. കൂടാതെ രാവിലെ ആറുമണി മുതൽ കൗണ്ടിംഗ് അവസാനിക്കുന്നത് വരെ അരുവിത്തുറ പള്ളിയുടെ മുൻഭാഗം റോഡ് മുതൽ പാലാ- ഈരാറ്റുപേട്ട റോഡിലെ അരുവിത്തുറ കോളേജ് ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ ദൂരം ബ്ലോക്ക് ചെയ്യുന്നതും അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുന്നതുമാണ്.