Spread the love

കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങള്‍ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്, ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ  പറഞ്ഞു.

video
play-sharp-fill

ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യം പോലും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഏത് നേതൃപദവിയിലേക്കും ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ബിജെപിക്ക് ഇവിടെ സീറ്റ് കിട്ടാൻ പോകുന്നില്ല. ന്യൂനപക്ഷ ഏകീകരണം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഞങ്ങള്‍ക്കും വലിയ രീതിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. പേരാമ്പ്രയില്‍ ഉറപ്പായും എല്‍ഡിഎഫ് വിജയിക്കും. അനൗണ്‍സ്മെന്റ് വിവാദം യുഡിഎഫിന്റെ ഗൂഢാലോചനയാണെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത മത്സരം ഉണ്ടായിട്ടുണ്ട്, പക്ഷെ ഭരണം തുടരും. എല്ലാ തെരെഞ്ഞെടുപ്പിലും കടുത്ത മത്സരം ഉണ്ടാകാറുണ്ട്. മുൻകാലത്തെപ്പോലെ എല്ലാ മേഖലയിലും ശക്തമായ മത്സരം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭരണ വിരുദ്ധ വികാരമില്ല. യുഡിഎഫ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷെ വിജയിച്ചില്ല. എക്സിറ്റ് പോളുകള്‍ പരാജയപ്പെട്ട നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്നും ടി പി രാമകൃഷ്ണൻ.