play-sharp-fill
വയനാട് ഉരുൾപൊട്ടൽ: മരണം 50 ഓളം സ്ഥിരീകരിച്ചു: വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല: പലയിടത്തും ആളുകൾ കുടുങ്ങി കിടക്കുന്നു.

വയനാട് ഉരുൾപൊട്ടൽ: മരണം 50 ഓളം സ്ഥിരീകരിച്ചു: വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല: പലയിടത്തും ആളുകൾ കുടുങ്ങി കിടക്കുന്നു.

വയനാട്: വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 50 ഓളം മരണം സ്ഥിരീകരിച്ചു. സംഖ്യ ഇനിയും ഉയരാൻ സാധ്യത

മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ച 18 പേരും വിംസ് ആശുപത്രിയിൽ 6 പേരുമാണ് മരിച്ചത്. ചാലിയാർ പുഴയിലൂടെ 7 മൃതദേഹങ്ങളാണ് ഒഴുകിയെത്തിയിട്ടുള്ളത്.

എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടുത്തെ വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.