video
play-sharp-fill
നമ്മുടെ സ്വന്തം വാവ സുരേഷിന് ഇവിടെ മാത്രമല്ല അങ്ങ് സ്വീഡനിലുമുണ്ട് പിടി;തമാശയല്ല വാവ സ്വീഡനിലേക്ക്‌ പറക്കുന്നു,അവിടെ ജനവാസ കേന്ദ്രത്തിലെവിടോ സ്വൈര്യ വിഹാരം നടത്തുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിച്ച് കൂട്ടിലാക്കുക എന്നതാണ് ദൗത്യം…

നമ്മുടെ സ്വന്തം വാവ സുരേഷിന് ഇവിടെ മാത്രമല്ല അങ്ങ് സ്വീഡനിലുമുണ്ട് പിടി;തമാശയല്ല വാവ സ്വീഡനിലേക്ക്‌ പറക്കുന്നു,അവിടെ ജനവാസ കേന്ദ്രത്തിലെവിടോ സ്വൈര്യ വിഹാരം നടത്തുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിച്ച് കൂട്ടിലാക്കുക എന്നതാണ് ദൗത്യം…

ഏതു നിമിഷവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീഡനിൽ നിന്ന് ഒരു പ്രത്യേക വിമാനം പറന്നിറങ്ങും. നമ്മുടെ വാവ സുരേഷിനെയും കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുപറക്കും. അവിടെ മൃഗശാലയിൽ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യം.

സ്വീഡൻ സർക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചു. അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നാണ് സന്ദേശമെത്തിയത്.

വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം തിരക്കി.സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയിൽ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തിൽ എത്തിയേക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനാൽ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താൻ മൃഗശാല അധികൃതർ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ ഇന്റർനെറ്റിൽ തപ്പിയപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :