ട്രെയിനിൽ വൈക്കം സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലം: മൃതദേഹം ഇന്നു സംസ്കരിക്കും: മരിച്ച സുരജ വൈക്കത്തെ സാമൂഹ്യ പ്രവർത്തക:

 ട്രെയിനിൽ വൈക്കം സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലം: മൃതദേഹം ഇന്നു സംസ്കരിക്കും: മരിച്ച സുരജ വൈക്കത്തെ സാമൂഹ്യ പ്രവർത്തക:

സ്വന്തം ലേഖകൻ

വൈക്കം: ട്രെയിനിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈക്കം സ്വദേശിനിയുടേത് ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ മറ്റ ദുരൂഹതകൾ ഒന്നുമില്ല എന്നാണ് പോലീസ് നിലപാട്.

ആലപ്പുഴ ദൻ ബാദ് ട്രയിനിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ്.നായരുടെ(45) മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ആലപ്പുഴ- ദന്‍ബാദ് ട്രെയിനിലെ ശൗചാലയത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സുരജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറീസയിലുള്ള സഹോദരിയുടെ വീട്ടില്‍ പോയ ശേഷം തിരികെ നാട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുമ്പോഴായിരുന്നു മരണം. വൈക്കത്ത് സാമൂഹ്യ പ്രവർത്തനങ്ങളിൽ സുരജ നിറ സാന്നിദ്ധ്യമായിരുന്നു. തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനും അവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ്, വന്ധീകരണം എന്നിവ നടത്തുന്നതിനടക്കമുള്ള സേവന പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന സുരജയുടെ അകാല വേർപാട് വൈക്കം നിവാസികൾക്കും കനത്ത അഘാതമായിരുന്നു.

ഭര്‍ത്താവ്: ജീവന്‍ (ക്യാപ്റ്റന്‍, ചരക്കുകപ്പല്‍) ആലപ്പുഴ വാരനാട് വൃന്ദാവനത്തില്‍ കുടുംബാംഗമാണ്. അമ്മ: ലീലാമണി. സഹോദരി: സുധ(ഒറീസ).
[10:16 pm, 16/01/2024] [email protected]: h