Spread the love

പയ്യോളി: പയ്യോളിയില്‍ മത്സ്യത്തൊഴിലാളി പുഴയില്‍ മുങ്ങി മരിച്ചു. ഇന്ന് രാവിലെ 7 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

പുഴയില്‍ മീന്‍പിടിക്കാന്‍ പോയ കൊളാവിപ്പാലം ബീച്ച്‌ ചെറിയാവി കുഞ്ഞിക്കണ്ണന്‍ (78) ആണ് മരിച്ചത്. പുലര്‍ച്ചെ നാലോടെ മത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയ കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതാവുകയായിരുന്നു.

ആളില്ലാതെ തോണി ഒഴുകുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയിലായി കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. നാട്ടുകാരാണ് പുഴയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group