
കാഞ്ഞങ്ങാട് : അധ്യാപികയായ ഭാര്യയെ സ്കൂളിലേക്ക് ബസില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂള്‍ബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ എൻ വേണു (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഭാര്യയെ വീട്ടില്‍നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മുകള്‍ നിലയിലേക്ക് പോയ വേണുവിനെ കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയല്‍വാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂള്‍ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാല്‍ ഹയർസെക്കൻഡറി സ്കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ.







