Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പാലോടിന് സമീപം വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. പാലോട് – പാണ്ഡ്യൻപാറ കെഎസ്‌ഇബി പവർ സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

വിതുര സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രിൻസിന്റെ (52) മൃതദേഹം ആണ് കണ്ടെത്തിയത്. പാലോട് കെ എസ് ഇ ബി സബ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരൻ ആണ് പ്രിൻസ്.

ഹെല്‍മെറ്റ് തലയില്‍ ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങി. വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് കുടുംബം തിരക്കി എത്തിയപ്പോ‍ഴാണ് മൃതദേഹം കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group