Spread the love

കൊച്ചി: പശ്ചിമ ബംഗാളിൽ യുവതിയെ കൊലപ്പെടുത്തി കേരളത്തിൽ
ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലീസ് പിടിയിൽ.

video
play-sharp-fill

വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീർ മണ്ഡൽ (51)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

കൊൽക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. ഒരാഴ്ചയായി പെരുമ്പാവൂർ മുടിക്കൽ കുതിരപ്പറമ്പ് ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.

ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ മാരായ വിഷ്ണു മുരളി, ആദർശ്, സീനിയർ സിപിഒ ബെന്നി ഐസക്ക്,

സിപിഒ എ കെ നജിമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടികൂടിയ ശേഷം പെരുമ്പാവൂർ പൊലീസ് ഇയാളെ വെസ്റ്റ് ബംഗാൾ പൊലീസിന് കൈമാറി.