play-sharp-fill
വൈക്കം ഉദയനാപുരത്ത് വാഹനത്തിന്റെ ഹോണടി കേട്ട് ആന വിരണ്ടോടി ;പാപ്പാനെ അനുസരിക്കാതെ വഴിയിലുടെ ഓടിയ ആന പരിഭ്രാന്തി പടർത്തി

വൈക്കം ഉദയനാപുരത്ത് വാഹനത്തിന്റെ ഹോണടി കേട്ട് ആന വിരണ്ടോടി ;പാപ്പാനെ അനുസരിക്കാതെ വഴിയിലുടെ ഓടിയ ആന പരിഭ്രാന്തി പടർത്തി

വൈക്കം: ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച്‌ മഹാദേവ ക്ഷേത്രത്തിലെ കൂടിപ്പുജ വിളക്കിനായി കൊണ്ടുവന്ന ആന പാപ്പാനെ അനുസരിക്കാതെ വഴിയിലുടെ ഓടി.ആനയുടെ പിന്നില്‍ നിന്നും വന്ന വാഹനം ഹോണ്‍ മുഴക്കിയതാണ് കാരണം.

രാവിലെ 9ന് ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും വൈക്കം ക്ഷേത്രത്തിലേക്ക് വന്ന ആമ്പാടി ബാലനാരായണന്‍ എന്ന ആനയാണ് നാഗമ്ബൂഴി ക്ഷേത്രത്തിന് സമീപം വച്ച്‌ പാപ്പനെ അനുസരിക്കാതെ നീങ്ങിയത്.

ടി.കെ.മാധവന്‍ സ്ക്വയറിന് സമീപം ധര്‍മ്മശാസ്ത ക്ഷേത്രത്തിന് മുന്നില്‍ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച്‌ സുരക്ഷിതമായി ബന്ധിച്ചു. ആന ഓടിയത് മൂലം നാശനഷ്ടമോ വാഹനയാത്രക്ക് തടസമോ ഉണ്ടായില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group