Spread the love

കണ്ണൂര്‍: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണവം സ്വദേശിയായ നടന്‍ ഇസ്മായില്‍, കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചര്‍ കട നടത്തുന്ന ബാബു എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഇസ്മായില്‍ ‘അത്ഭുതദ്വീപ്’ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കണ്ണവത്തെ പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ് ഇസ്മയിൽ. വാസുവിന്റെയും കമലയുടെയും മകനാണ് സജീഷ്. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശം ടയർ കട നടത്തുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർത്ഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർത്ഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ: ലിനീഷ് കുമാർ.