Spread the love

ചെന്നൈ: ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർ മന്ത്രിമാരാകും. ലിസ്റ്റ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിച്ചു.

video
play-sharp-fill

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. 59 വർഷത്തിന് ശേഷമാണ് തമിഴ് നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നത്. 1967ന് ശേഷമാണ് കോൺ​ഗ്രസിന് തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ലഭിക്കുന്നത്.

കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാർട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. പാർട്ടിയുടെ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് വിസികെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. അതേസമയം എഐഎഡിഎംകെ -എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിയ്ക്കുമെന്ന് ഇടത് പാർട്ടികളും വിസികെയും പ്രഖ്യാപിച്ചു.

എഐഎഡിഎംകെ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു.

മെയ് 10നാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. സർക്കാരിനെ പിന്തുണക്കുന്ന സഖ്യകക്ഷികൾക്ക് അർഹമായ പരി​ഗണന നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു.

കൂടിയാലോചനകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കുമെന്നാണ് വിവരം.