
തിരുവനന്തപുരം: പത്മഭൂഷണ്‍ പുരസ്‌കാരത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയങ്ങള്‍ പഠിക്കാതെയാണ് പലരും ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്നും തനിക്ക് പുരസ്‌കാരം ലഭിക്കുമ്പോള്‍ മാത്രമാണ് ചിലര്‍ക്ക് പ്രശ്‌നമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏകപക്ഷീയമായ രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും തനിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം ശ്രീനാരായണ ഗുരുവിന് സമര്‍പ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദില്ലിയില്‍നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലപ്പുറത്തെ പ്രസംഗത്തില്‍ യാതൊരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി ഇനിയും ജാതിയെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






