
ഡല്‍ഹി: ഫെബ്രുവരി 28ന് യുഎസ് – ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ.
ജൂലായ് നാലിന് ടെഹ്റാനില്‍ ആരംഭിക്കുന്ന സംസ്കാരച്ചടങ്ങുകള്‍ ജൂലായ് ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദില്‍ അവസാനിക്കും.
ഡല്‍ഹിയിലെ ഇറാൻ എംബസി ചൊവ്വാഴ്ചയാണ് വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക ക്ഷണം അയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
86കാരനായ ഖമനേയിയുടെ സംസ്കാരം മാർച്ചില്‍ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, യുദ്ധം നീണ്ടുപോയതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
മോദിക്ക് പുറമേ ചൈന, റഷ്യ, ഖത്തർ, ഫ്രാൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ലോക നേതാക്കള്‍ക്കും ചടങ്ങില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഖമനേയിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ചടങ്ങില്‍ മോദി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.







