Spread the love

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാങ്കേഴ്സ് മീറ്റ് ഫ്രാൻസീസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു.

എസ്.ബി.ഐ കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.എസ്. അനുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, കെ.എസ്.എഫ്.ഇ അസിസ്റ്റൻ്റ് ജനറൽ മാനേജർ കെ. മനോജ്, കനറ ബാങ്ക് ഡിവിഷണൽ മാനേജർ എസ്. വെങ്കിടേശ്വരൻ, ഫെഡറൽ ബാങ്ക് റീജണൽ മേധാവി എം. ബിന്ദു, കേരളാ ബാങ്ക് റീജണൽ മാനേജർ കെ.കെ. ശോഭ, കേരളാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടി.പി. ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ മേരി ജോർജ്, സി.ജി. മിനിമോൾ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ബി.ഐ ചീഫ് മാനേജർ എൻ. രാഹുൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം. പ്രവീൺ, സി.എഫ്.എൽ കോ ഓർഡിനേറ്റർ രാഹുൽ രാജു, എ.ഡി.ഐ.ഒ എം. അരുൺരാജ് എന്നിവർ ക്ലാസ്സെടുത്തു.

സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ) സംരംഭകർക്ക് ബാങ്ക് വായ്പകളേക്കുറിച്ചും വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളേക്കുറിച്ചും അവബോധം നൽകുന്നതിനായാണ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.