യുഎസ് പ്രഥമ വനിത ജിൽ ബൈഡന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
യുഎസ്: യുഎസ് പ്രഥമ വനിത ജിൽ ബൈഡന്റെ കോവിഡ്-19 പരിശോധനാഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. “അഞ്ച് ദിവസം ഐസൊലേഷനിൽ കഴിയുകയും തുടർച്ചയായ രണ്ട് കോവിഡ് -19 പരിശോധനകളിൽ നിന്ന് നെഗറ്റീവ് ഫലങ്ങൾ ലഭിക്കുകയും ചെയ്ത ശേഷം, പ്രഥമ വനിത ഇന്ന് സൗത്ത് കരോലിനയിൽ നിന്ന് ഡെലവെയറിലേക്ക് പോകും,” ജിൽ ബൈഡന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
പ്രഥമ വനിതയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും നേരിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നതായും വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. പ്രസിഡന്‍റ് ജോ ബൈഡനും അടുത്തിടെ വൈറസിൽ നിന്ന് മുക്തി നേടിയിരുന്നു.
ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചപ്പോൾ, പ്രഥമ വനിതയുടെ അടുത്ത സമ്പർക്കക്കാരനായി കണക്കാക്കപ്പെടുന്നതിനാൽ പ്രസിഡന്റ് 10 ദിവസത്തേക്ക് മാസ്ക് ധരിക്കുമെന്നും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും പ്രസിഡന്റ് മാസ്ക് ധരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്നുള്ള മാർഗ്ഗനിർദ്ദേശം അനുസരിച്ചായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group