play-sharp-fill
12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് നോവാവാക്സ് കോവിഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നല്കി

12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് നോവാവാക്സ് കോവിഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നല്കി

ബ്രിട്ടൻ: 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നോവാവാക്സിന്‍റെ കോവിഡ്-19 വാക്സിന് ബ്രിട്ടന്‍റെ മെഡിസിൻസ് റെഗുലേറ്റർ വെള്ളിയാഴ്ച അംഗീകാരം നൽകി.

മോഡേണ നിർമ്മിച്ച എംആർഎൻഎ വാക്സിനുകൾക്കും ഫൈസർ-ബയോഎൻടെക്ക് തമ്മിലുള്ള പങ്കാളിത്ത വാക്സിനും ഈ പ്രായപരിധിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അറിയിച്ചു. ഫെബ്രുവരിയിൽ, നോവാവാക്സിന്‍റെ രണ്ട് ഡോസ് വാക്സിനായ നുവാക്സോവിഡിന് പ്രായപൂർത്തിയായവരിൽ ഉപയോഗിക്കുന്നതിന് ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു.