Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീ‍ട്ടിലെ ഇ ഡി റെയ്ഡില്‍ മുഖ്യമന്ത്രി വി ഡി സതീശന് നേർക്ക് ആരോപണവുമായി ബിനീഷ് കോടിയേരി.

video
play-sharp-fill

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ് എന്നാണ് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

പിണറായിടെ വിട്ടില്‍ റെയ്‌ഡ്‌ നടത്തിയിട്ട് ഒരു കാര്യവും ഇല്ല. മടിയില്‍ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വല്ല കോണ്‍ഗ്രസുകാരന്‍റെയും വീട്ടില്‍ പോയി റെയ്‌ഡ്‌ നടത്തിയാല്‍, ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടുമെന്നും ബിനീഷ് പരിഹസിച്ചു.

അതേസമയം, ഇഡി റെയ്ഡ് തുടരുന്നതിനിടെ മുൻ മന്ത്രി മുഹമ്മദ് റിയാസ് രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നു. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎല്‍ മാസപ്പടി കേസില്‍ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ ആണ് മൊഴി എടുക്കുന്നത്.