
തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്രയ്ക്ക് ഇനി 10 നാൾ മാത്രം.
എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓർഡിനറി- ഫാസ്റ്റ് പാസഞ്ചറുകളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം.
ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ പൂർത്തിയാകും.
പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇന്നത്തെ ആകർഷണം.
പുതുയുഗത്തിന്‍റെ തുടക്കമാണ് നയപ്രഖ്യാപനമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ നയരാഹിത്യ പ്രസംഗമെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. രാവിലെ 9ന് അടിയന്തിരപ്രമേയ നോട്ടീസോടെയാകും ഇന്ന് സഭ തുടങ്ങുക.
ഇന്ന് പിരിഞ്ഞ ശേഷം സഭ 19ന് സംസ്ഥാന ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളിക്കും.







