
ചെന്നൈ: നടനും സംവിധായകനുമായ കെ ഭാഗ്യരാജിന് വിടനല്‍കി തമിഴകം. രാവിലെ നടന്ന വിലാപയാത്രയില്‍ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാജ്ഞലികള്‍ അർപ്പിക്കാൻ എത്തിയത്.
ചെന്നൈയിലെ വൈദ്യുതി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി.
അതേസമയം, ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം കുടുംബം നിറവേറ്റി. മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ഭാഗ്യരാജ് ആഗ്രഹിച്ചിരുന്നു. ഏതാനും വർഷങ്ങള്‍ക്ക് മുൻപ് കണ്ണുകള്‍ ദാനം ചെയ്യാൻ അദ്ദേഹം രജിസ്റ്റർ ചെയ്തിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലും അദ്ദേഹം ആഗ്രഹിച്ച കാര്യം കുടുംബം കരുതലോടെയാണ് നിറവേറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ മേഖലയും ആരാധകരും. ഭാഗ്യരാജിനെ അവസാനമായി കാണാൻ മലയാളത്തിന്റെ പ്രിയതാരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, ദിലീപ് അടക്കമുള്ളവർ ചെന്നൈയിലെ ഭാഗ്യരാജിന്റെ വസതിയിലെത്തി അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവരാണ് മക്കള്‍.







