Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിലെ ഇൻവെർട്ടർ ബാറ്ററികൾ കടത്തിയതാര്? കള്ളൻ അകത്തോ പുറത്തോ ? എന്തായാലും അതി വിദഗ്ധമായാണ് ബാറ്ററികൾ അടിച്ചു മാറ്റിയത്.

video
play-sharp-fill

ആശുപത്രിയിലെ ബയോമെ ഡിക്കൽ വിഭാഗത്തിന്റെ ഉത്തര വാദിത്തത്തിൽ പഴയ സർജിക്കൽ ബ്ലോക്കിലെ 11, 12 വാർഡുകൾക്ക് സമീപം സൂക്ഷിച്ചിരുന്ന 30 ബാറ്ററികളാണ് കാണാതായത്. തിരിച്ചെടുക്കൽ കരാറനുസരിച്ച് കമ്പനിക്കു നൽകാൻ വച്ചതാണു ബാറ്ററികൾ.

ജനത്തിന് പ്രവേശനമില്ലാത്തിടത്താണ്
സൂക്ഷിച്ചിരുന്നത്. ആശു പത്രിയിലെ ക്യാമറകളിലൊന്നിലും ബാറ്ററി കടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിയാത്ത രീതിയിൽ വിദഗ്‌ധമായാണു മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൗസ് കീപ്പിങ് വിഭാഗത്തിൽ മാലിന്യം കൊണ്ടുപോകാൻ ഉപ യോഗിക്കുന്ന പച്ച നിറത്തിലുള്ള മുടിയുള്ള വലിയ കണ്ടെയ്നറിലാ കാം ബാറ്ററികൾ പുറത്തെത്തിച്ച തെന്നും സംശയമുണ്ട്. ഏപ്രിൽ അവസാനത്തോടെയാണ് മോഷ ണവിവരം അധികൃതർ അറിഞ്ഞത്.

മെഡിക്കൽ കോളജ് അധികൃതർ ആഭ്യന്തര പരിശോധന നട ത്തിയെങ്കിലും മോഷണം നടന്ന ദിവസമേതെന്നു പോലും കണ്ടെത്താനായില്ല.
മോഷണം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ ചുമതലപ്പെടുത്തി. ജനറൽ, അത്യാഹിത വിഭാഗം ഡപ്യു : ട്ടി സൂപ്രണ്ടുമാരുടെ നേതൃത്വത്തി ലാണ് കമ്മിറ്റി. ഗാന്ധിനഗർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.