Spread the love

കോട്ടയം: പോക്സോ കേസ് പ്രതിക്ക് കോട്ടയംജില്ലാ ജനറൽ ആശുപത്രിയിൽ സുഖവാസം.പത്തനംതിട്ട സ്വദേശി കുര്യാക്കോസ് (80 ) എന്ന പ്രതിയെ
യാണ് ചട്ടം മറികടന്ന് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.

video
play-sharp-fill

കോട്ടയം ജയിലിൽ നിന്ന് കഴിഞ്ഞ
23-നാണ് കോട്ടയം ജനറൽ ആശുപത്രിയിൽ അഡ്മിറ്റാക്കിയത്.
കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടും ആർഎംഒയും ചേർന്ന് ഇവരുടെ പ്രത്യേക താൽപര്യത്തിൽ ഹൈലി കെയർ ഇൻസെന്റീവ് യൂണിറ്റിലാണ് സുഖ ചികിത്സയക്ക് കിടത്തിയിരിക്കുന്നത്.

ഏറ്റവും ക്രിട്ടിക്കൽ ആയിട്ടുള്ള കേസുകൾ മാത്രമേ അവിടെ അഡ്മിറ്റ് ചെയ്യൂ. അങ്ങനെയുള്ള വാർഡിലാണ് ഒരു രോഗവുമില്ലാത്ത പോക്സോ കേസിലെ പ്രതിയെ കിടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ മുഖത്ത് ഒരു ചെറിയ കരിവാളിപ്പല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. അതിനാണ് സുഖചികിത്സ.
വാർഡുകൾ കുറവായതിനാൽ ഗുരുതരമായ അസുഖമുള്ള രോഗികളെ പോലും കിടത്താൻ ഇടമില്ല. കിടക്കയില്ലാത്തതിനാൽ അർഹരായ പല രോഗികളെയും പറഞ്ഞു വിടേണ്ടിയും വന്നിട്ടുണ്ട്.

രണ്ടാമത്തെ കാര്യം ഏറ്റവും ക്രിട്ടിക്കൽ ആയിട്ട് വരുന്നവരെയാണ് ഈ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. അല്ലാതെ പോക്സോ കേസ് പ്രതിക്ക് ഐസിയു കൊടുക്കുക എന്നത് ശരിയായ കാര്യമല്ല.
പക്ഷേ ആശുപത്രി സൂപ്രണ്ടും ആർഎംഒയുമാണ് പ്രത്യേക താൽപര്യമെടുത്ത് പ്രതിക്കു വേണ്ടി വാർഡ് ഒരുക്കിയത് എന്നതാണ് ശ്രദ്ധേയം. ആരോഗ്യ വകുപ്പിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിയുടെ സുഖചികിത്സ ഇതിനകം വിവാദമായിട്ടുണ്ട്.