Spread the love

 

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ കൊല്ലത്ത് അറസ്റ്റിലായ യുവാവിന് എച്ച്‌ഐവി സ്ഥിരീകരിച്ചു. റിമാൻഡിലായ പ്രതിയെ ജയിലിൽ നടത്തിയ രക്തപരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.

video
play-sharp-fill

സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. പഴയ ചിത്രം ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനെത്തിയ പൊലീസിന് ആദ്യം ഇയാളെ തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. കടുത്ത ലഹരി ഉപയോഗവും രോഗബാധയും മൂലമാണ് രൂപത്തിൽ ഇത്രയധികം മാറ്റമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

ഇതേ ലഹരിക്കേസിൽ ഉൾപ്പെട്ട മറ്റൊരു കോളജ് വിദ്യാർഥിയും നിലവിൽ റിമാൻഡിലാണ്. പ്രതി ഉപയോഗിച്ച സിറിഞ്ച് മറ്റാരെങ്കിലും ലഹരിമരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ചിട്ടുണ്ടോയെന്നും, അതുവഴി മറ്റാർക്കെങ്കിലും എച്ച്‌ഐവി പകർന്നിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group