Saturday, April 25, 2026

ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

Spread the love

മലപ്പുറം: ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീനെയാണ് (50) നിലമ്പൂര്‍ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസര്‍കോട്ട്‌ നിന്ന് പിടികൂടിയത്.

video
play-sharp-fill

2017 ഏപ്രി ല്‍ 23 നാണ് സംഭവം നടന്നത്. ബന്ധുവായ ആലുങ്ങല്‍ ഹസീനയെ പ്രതി മണ്ണെണ്ണ യൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒളിവില്‍ പോയ പ്രതി ടാപ്പിങ് തൊഴിലാളിയായി രണ്ട് വര്‍ഷത്തോളമായി മമഞ്ചേശ്വരം പൈവളികെ എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

ഇയാള്‍ കൊലക്കേസ് പ്രതിയാണെന്ന കാര്യം പൈവളികെയില്‍ ആർക്കും അറിയില്ലായിരുന്നു എന്നാണ് വിവരം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ആഴ്ചകളോളം മഞ്ചേശ്വരത്തെ തോട്ടം മേഖലയില്‍ രഹസ്യമായി നിരീക്ഷണം നടത്തി. ഇതിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എസ്.സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.