
വൈക്കം:വൈക്കം തോട്ടകം കല്ലു പുരയ്ക്കൽ ശ്രീ ഘണ്ഠാകർണ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ഉപദേവതാ പ്രതിഷ്‌ഠയും പരിഹാര ക്രീയകളും നടത്തി. ക്ഷേത്രം തന്ത്രി പൂത്തോട്ട ബ്രഹ്മശ്രീലാലൻ തന്ത്രികൾ പൂജാകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി മോഴിക്കോട് മഹേഷ്ശാന്തികൾ, ദീപക്ശാന്തികൾ എന്നിവർ സഹകാർമികത്വം വഹിച്ചു.
പരിഹാര ക്രിയകൾ ഉപദേവതാ പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണ കലശം, പത്താമുദയ പൂജകൾ, ഗുരുതി ,താലപ്പൊലി, മഹാപ്രസാദമൂട്ട് എന്നിവ യായിരുന്നു പ്രധാന ചടങ്ങുകൾ. പ്രതിഷ്ഠാ കലശത്തിലും ഉപദേവതാ പ്രതിഷ്ഠയിലും പരിഹാര ക്രീയകളിലും നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.
പ്രതിഷ്ഠാ കലശത്തിന് ശേഷം കൊടുപ്പാടം ശാരദാലക്ഷ്മി നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ ഭജന നടന്നു. വൈകുന്നേരം താലപ്പൊലി, തടി നേദിക്കൽ, അത്താഴ പൂജ , രാത്രി 11ന് വലിയ ഗുരുതി എന്നിവയോടെ ചടങ്ങുകൾക്ക് സമാപനമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് സുമേഷ് ശാന്തികൾ, സെക്രട്ടറി സുരേഷ് കുമാർ, വൈസ് പ്രസിഡൻ്റ് വി.എം. സജീവ്, ജോയിൻ്റ് സെക്രട്ടറി ടി.പി.ശ്രീലത, ട്രഷറർ സജീവ് ഉഴുന്നു തറ തുടങ്ങിയവർ നേതൃത്വം നൽകി









