Saturday, April 25, 2026

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; എച്ച്‌-1 ബി വിസ മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തണം; ബില്‍ അവതരിപ്പിച്ച്‌ യുഎസ് റിപ്പബ്ലിക്കൻ പാര്‍ട്ടി

Spread the love

വാഷിംഗ്‌ടണ്‍: എച്ച്‌- 1 ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തുന്നതടക്കമുള്ള മാറ്റങ്ങളുള്‍പ്പെടുന്ന ബില്‍ അവതരിപ്പിച്ച്‌ റിപ്പബ്ളിക്കൻ പാർട്ടി.

video
play-sharp-fill

‘എച്ച്‌- 1 ബി വിസ ദുരുപയോഗം തടയല്‍ നിയമം 2026’ എന്ന പേരിലാണ് യുഎസ് കോണ്‍ഗ്രസില്‍ അരിസോണ കോണ്‍ഗ്രസ്‌മാൻ എലി ക്രേനും ഏഴ് റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങളും ചേർന്ന് ബില്‍ അവതരിപ്പിച്ചത്. നിയമം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്നും വിസ പ്രക്രിയയിലെ പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തുമെന്നും അമേരിക്കക്കാരുടെ ഉപജീവനമാർഗങ്ങള്‍ക്ക് മുൻഗണന നല്‍കുമെന്നുമാണ് പാർട്ടി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ബില്ലില്‍ ആവശ്യപ്പെടുന്ന പ്രധാന മാറ്റങ്ങള്‍

വാർഷിക എച്ച്‌-1ബി വിസ പരിധി 65,000 ല്‍ നിന്ന് 25,000 ആയി കുറയ്ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിവർഷം 2,00,000 യുഎസ് ഡോളറിന്റെ കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുക.

വിസ ഉടമകള്‍ അമേരിക്കയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നത് തടയുക.

ലോട്ടറി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പകരം വേതനം അടിസ്ഥാനമാക്കിയുള്ള സംവിധാനം കൊണ്ടുവരണം.

യോഗ്യതയുള്ള അമേരിക്കൻ തൊഴിലാളികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും പിരിച്ചുവിടലുകള്‍ നടത്തിയിട്ടില്ലെന്നും തൊഴിലുടമകള്‍ സാക്ഷ്യപ്പെടുത്തണം.

എച്ച്‌-1ബി തൊഴിലാളികള്‍ ഒന്നിലധികം ജോലികളില്‍ ഏർപ്പെടുന്നത് നിരോധിക്കണം.

മൂന്നാം കക്ഷി സ്റ്റാഫിംഗ് ഏജൻസികള്‍ അവരെ നിയമിക്കുന്നത് നിരോധിക്കണം.

കുടിയേറ്റക്കാരല്ലാത്ത തൊഴിലാളികളെ സ്പോണ്‍സർ ചെയ്യുന്നതില്‍ നിന്നോ ജോലി ചെയ്യുന്നതില്‍ നിന്നോ ഫെഡറല്‍ ഏജൻസികളെ നിരോധിക്കണം.

ഓപ്ഷണല്‍ പ്രാക്ടിക്കല്‍ പരിശീലനം (ഒപിടി) അവസാനിപ്പിക്കുണം.

എച്ച്‌-1ബി വിസ ഉടമകള്‍ അവരുടെ പദവി സ്ഥിര താമസത്തിലേക്ക് ക്രമീകരിക്കുന്നതില്‍ നിന്ന് തടയണം.

കുടിയേറ്റക്കാരല്ലെന്ന മറ്റൊരു പദവിയിലേക്ക് മാറുന്നതിന് മുമ്പ് കുടിയേറ്റക്കാരല്ലാത്തവർ അമേരിക്ക വിടണം.

വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതിന് യുഎസ് ടെക്നോളജി സ്ഥാപനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് എച്ച്‌-1ബി വിസ പ്രോഗ്രാം. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഈ വിസ പ്രോഗ്രാം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്.