play-sharp-fill
കുട്ടിയെ പരിചരിക്കുന്നതിനെചൊല്ലി തർക്കം; മരുമകൾ കാമുകനുമായി ചേർന്ന്  ഗൃഹനാഥനെ കൊലപ്പടുത്താന്‍ ശ്രമിച്ച;  ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്;  പ്രതികൾ അറസ്റ്റിൽ

കുട്ടിയെ പരിചരിക്കുന്നതിനെചൊല്ലി തർക്കം; മരുമകൾ കാമുകനുമായി ചേർന്ന് ഗൃഹനാഥനെ കൊലപ്പടുത്താന്‍ ശ്രമിച്ച; ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്; പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: ഗൃഹനാഥനെ കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകളും ആണ്‍സുഹൃത്തും അറസ്റ്റില്‍. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ മകന്‍ അഖില്‍രാജിന്റെ ഭാര്യ ശ്രീലക്ഷ്മി (24) കാമുകനായ നൂറനാട് പുതുപ്പളളികുന്നം പാറപ്പുറത്ത് വടക്കേതില്‍ വീട്ടില്‍ ബിപിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

നവംബര്‍ 29-ന് രാത്രി 11.30-ഓടെയായിരുന്നു സംഭവം. രാജുവിന്റെ വീടിനു സമീപം ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതി കമ്പിവടി കൊണ്ട് അടിച്ചാണ് രാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രാജുവിന്റെ തലയില്‍ 15 തുന്നലുകള്‍ വേണ്ടി വന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചായിരുന്നു അന്വേഷണം. ദൃശ്യങ്ങളില്‍ ആക്രമിച്ചയാള്‍ ബൈക്കില്‍ പോകുന്നത് കണ്ടെങ്കിലും വ്യക്തമായ രൂപം പൊലീസിന് ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം കുട്ടിയെ പരിചരിക്കുന്നതിനെചൊല്ലി രാജുവും മരുമകളും വഴക്കിട്ടിരുന്നെന്ന് പൊലീസിന് വ്യക്തമായി. വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചിരുന്നു. ശ്രീലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group