Spread the love

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം.

video
play-sharp-fill

വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. എല്‍ഡിഎഫ് വൻ തിരിച്ചടി നേരിടുകയാണ് ഈ ഘട്ടത്തില്‍.

യുഡിഎഫ് നിലവില്‍ 96 സീറ്റിന് മുകളില്‍ ലീഡ് നിലനി‍ർത്തുകയാണ്.
നൂറ് സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാക്കുകള്‍ യാഥാർത്ഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്.

കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തിലാണ്. യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങള്‍ നിരത്തുകളില്‍ മുഴങ്ങുകയാണ്. 10 വർഷത്തിന് ശേഷം യുഡിഎഫ് വമ്പൻ മുന്നേറ്റം നടത്തുന്നതിന്‍റെ ആവേശത്തിലാണ് അണികള്‍.