
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി വിടി ബൽറാം മുന്നേറുകയാണ്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വിടി ബൽറാം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. `കം ബാക്ക്, താങ്ക്യു തൃത്താല’ എന്നായിരുന്നു പോസ്റ്റ്. ഒപ്പം എംബി രാജേഷിന്റെ മുന്നിൽ നിന്നുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വോട്ട് എണ്ണിത്തീരും മുൻപ് തോൽവി സമ്മതിച്ച് ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാലാം റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ബൽറാം ഫേസ്ബുക്കിൽ കം ബാക്ക് പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. സെൽഫിയിൽ എംബി രാജേഷ് കണക്കുകൂട്ടുന്നതും കാണാൻ കഴിയും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംബി രാജേഷ് പിടിച്ചെടുത്ത തൃത്താലയിലാണ് ഇത്തവണ വിടി ബൽറാം ലീഡ് ചെയ്യുന്നത്. എൽഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും തൃത്താലയിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ. മന്ത്രി എംബി രാജേഷും മുൻ എംഎൽഎ വിടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടമാണ് തൃത്താലയിൽ ഉണ്ടായിരുന്നത്.
അതേസമയം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് അലയടിയാണ് കാണാൻ സാധിക്കുന്നത്. ഇടത് കോട്ടകളിൽ പോലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചുകൊണ്ടാണ് യുഡിഎഫ് മുന്നേറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







