video
play-sharp-fill

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; കിണറ്റില്‍ തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ; മുഖ്യപ്രതി ഷെഫീഖിനെ പൊലീസ് പിടികൂടിയത് അതിനാടകീയമായി

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; കിണറ്റില്‍ തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ; മുഖ്യപ്രതി ഷെഫീഖിനെ പൊലീസ് പിടികൂടിയത് അതിനാടകീയമായി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്നത് അമ്പരിപ്പിക്കുന്ന അക്രമസംഭവങ്ങളാണ്.

കണിയാപുരം കേസിലെ മുഖ്യപ്രതി ഷെഫീഖിനെ അതി നാടകീയമായാണ് പൊലീസ് പൊക്കിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന്‍റെ ഉടമസ്ഥനെ കല്ല് കൊണ്ട് തലക്കടിച്ച്‌ കിണറ്റിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ നാട്ടുകാരാണ് യഥാര്‍ത്ഥത്തില്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെഫീഖിനൊപ്പം കൂട്ടാളി അബിനും പിടിയിലായി. ഇവര്‍ അടിച്ച്‌ കിണറ്റില്‍ തള്ളിയിട്ടത് ആഭ്യന്തരം കൂടി കയ്യാളുന്ന മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആയിരുന്നു.

രാവിലെ വീട് നനക്കാനെത്തിയ ശ്രീകുമാറിനെ ഷെഫീഖും അഭിനും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശ്രീകുമാറിനെ കിണറ്റിലേക്ക് അക്രമിസംഘം തള്ളിയിടുന്നത് സമീപവാസികള്‍ കണ്ടതാണ് വഴിത്തിരിവായത്.

ശ്രീകുമാറിന്‍റെയും ദൃക്സാക്ഷികളുടേയും കരച്ചില്‍ കേട്ട് കൂടുതല്‍ നാട്ടുകാര്‍ ഓടിക്കൂടി. ബലപ്രയോഗത്തിലൂടെ ഷെഫീഖിനെയും അഭിനെയും പിടികൂടി പൊലസിനെ ഏല്പിക്കുകയായിരുന്നു. ശ്രീകുമാറിനെയും കിണറ്റില്‍ നിന്നും രക്ഷിച്ചു.

മംഗലപുരത്ത് നിന്നും കാറില്‍ രക്ഷപ്പെട്ട ഷെഫീഖും അബിനും പോകുന്ന വഴിയില്‍ ഒരു ലോറിയിലെ മ്യൂസിക് സിസ്റ്റവും സമീപത്തെ കടയില്‍ നിന്നും ഗ്യാസ് കുറ്റിയും മോഷ്ടച്ചിരുന്നു.
മോഷണത്തിന് ആര്യനാട് പൊലീസ് കേസെടുത്തിരുന്നു.

കാറിന്‍റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് മംഗലപുരത്ത് നിന്നും രക്ഷപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നും തിരിച്ചറിഞ്ഞത്. ജില്ലയിലുടനീളം അന്വേഷണം തെരച്ചില്‍ നടത്തുന്നിതിനിടെയാണ് ഷെഫീഖ് വീണ്ടും ആക്രമണം നടത്തിയത്.