play-sharp-fill
വനിതാ ടിടിഐയെ കൈയേറ്റം ചെയ്ത കുപ്രസിദ്ധ കുറ്റവാളി  അര്‍ജുന്‍ ആയങ്കിക്കെതിരേ കോട്ടയത്ത് കേസ്

വനിതാ ടിടിഐയെ കൈയേറ്റം ചെയ്ത കുപ്രസിദ്ധ കുറ്റവാളി അര്‍ജുന്‍ ആയങ്കിക്കെതിരേ കോട്ടയത്ത് കേസ്

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: വനിതാ ടിടിഐയെ ഡ്യൂട്ടിക്കിടയില്‍ കൈയേറ്റം ചെയ്ത കുപ്രസിദ്ധ കുറ്റവാളി അര്‍ജുന്‍ ആയങ്കിക്കെതിരേ കോട്ടയം റെയില്‍വേ പോലീസ് കേസെടുത്തു.

ഗാന്ധിധാം – നാഗര്‍കോവില്‍ എക്സ്പ്രസ് ട്രെയിനില്‍ ശനിയാഴ്ച രാത്രി 11നു തൃശൂരിനും ആലുവയ്ക്കുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യാനെത്തിയ അര്‍ജുന്‍ ആയങ്കിയോട് ജനറല്‍ കമ്പാര്‍ട്ട്മെന്‍റിലേക്ക് പോകാന്‍ വനിതാ ടിടിഐ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം.

ഇയാള്‍ ടിടിഐയെ അസഭ്യം പറയുകയും ശരീരത്തില്‍ പിടിച്ച്‌ തള്ളുകയും ചെയ്തു. ട്രെയിന്‍ ആലുവയില്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍ നിന്ന് കടന്നുകളഞ്ഞു.

ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വനിതാ ടിടിഐ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജി പി. ജോസഫ് ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് തൃശൂര്‍ റെയി ല്‍വേ പോലീസിനു കൈമാറി .