
ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ മന്ത്രി സെന്തിൽ ബാലാജിക്ക് തിരിച്ചടി. കേസിലെ അന്വേഷണം സിബിഐയ്ക്ക് വിട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ടെണ്ടർ ക്രമക്കേടുകൾ മൂലം സംസ്ഥാന ഖജനാവിന് 397 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് നടപടി. അഴിമതി വിരുദ്ധ സംഘടന അറപ്പോർ ഇയക്കം സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്.
2021 മുതൽ 2023 വരെ വൈദ്യുതിമന്ത്രിയായിരുന്ന കാലയളവിൽ നടന്ന ഇടപാടുകളാണ് വിവാദത്തിൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറുകയും വിജിലൻസ് വിഭാഗത്തിന്റെ രേഖകൾ രണ്ടാഴ്ചയ്ക്കകം കൈമാറാൻ നിർദേശിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







