Spread the love

കൊച്ചി: ശബരിമല സ്വർണ മോഷണ കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

video
play-sharp-fill

അന്തിമ റിപ്പോർട്ടിന്റെ കാര്യത്തില്‍ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും.

കഴിഞ്ഞ വർഷം സ്വർണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിലെ അന്വേഷണ റിപ്പോർട്ടും ഇന്ന് കോടതിക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 29 ന് സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അതേസമയം 2019 ലെ ദ്വാരപാലക ശില്‍പ്പ പാളികള്‍, കട്ടിളപ്പാളികള്‍ എന്നിവയിലെ സ്വർണ മോഷണ കേസുകളില്‍ അന്വേഷണം പൂർത്തിയായതായും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.

ശബരിമല സ്വർണ മോഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.