
കണ്ണൂർ: കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് (15) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി വൈകി കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടം നടന്നത്.
സമീപ പ്രദേശത്തെ ഒരു ഉത്സവത്തിന് പോയി മടങ്ങി വരുന്നതിനിടെയാണ് ഫെലിൻ അപകടത്തില്‍പ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നരയോടു കൂടി കട്ടക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയില്‍ നടക്കും.







