Spread the love

   തിരൂർ : മലപ്പുറത്ത് തിരൂരിൽ തീവണ്ടിക്കുനേരേ കല്ലേറ്. യാത്രക്കാരനായ താനൂർ സ്വദേശി ബാബുവിന് കൈക്ക്‌ സാരമായി പരിക്കേറ്റു. എക്സിക്യുട്ടീവ് എക്സ്പ്രസിൽ വെള്ളിയാഴ്‌ച രാത്രി ഒൻപതോടെയാണു സംഭവം.

video
play-sharp-fill

വണ്ടി തിരൂർ വിട്ട് തുമരക്കാവ് എത്തിയതോടെയാണ് കല്ലേറുണ്ടായത്. വനിതാ കംപാർട്ട്‌മെന്റിനു തൊട്ടടുത്തുള്ള കോച്ചിനു നേരേയായിരുന്നു കല്ലേറ്.

വാതിലിൽ തട്ടിയശേഷം കല്ല് ബാബുവിന്റെ ദേഹത്ത്‌ പതിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് കയറിയതായിരുന്നു ബാബു. ആർപിഎഫിൽ പരാതിപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group