
കോട്ടയം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയത്തില്‍ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷ്യമാകുന്ന പാർട്ടിയാകുകയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാത്രമല്ല ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയെയും ബാധിക്കുന്ന
നിര്‍ണായകമായ തിരഞ്ഞെടുപ്പാകുകയാണിത്.
12 സീറ്റിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ 12സീറ്റിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. പാലായില്‍ ആദ്യം ജോസ് കെ മാണി നേരിയ ലീഡ് നേടിയെങ്കിലും അത് മാറി.
മാണി സി കാപ്പൻ 4501 വോട്ട് ലീഡ് നേടിയിരിക്കുകയാണ്. അതായത് നിയമസഭയില്‍ കേരള കോണ്‍ഗ്രസ് എം സംപൂജ്യരാകും. ഇങ്ങനെ നാണംകെട്ട തോല്‍വിയിലേക്ക് കേരള കോണ്‍ഗ്രസ് എം എത്തുമ്പോള്‍ തകരുന്നത് മാണി എന്ന രാഷ്ട്രീയ അതികായകൻ മറ്റെല്ലാം ഉപേക്ഷിച്ച് കെട്ടിയുയർത്തിയ ഒരു പാർട്ടിയാണ്. ഒപ്പം ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും രാഷ്ട്രീയ ഭാവിയും ഒരു ചോദ്യചിഹ്നമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1982 മുതല്‍ ഐക്യ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ട് ഇടതു മുന്നണിയിലേക്ക് തിരിഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെച്ച സംഭവമാണ്. സി.പി.എമ്മിന്റെ പല തട്ടിലുള്ള നേതാക്കളുമായും സംസാരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിനും കിട്ടേണ്ട സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് അന്ന് സിപിഎമ്മിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പതനത്തിന് തുടക്കമാണെന്നത് അന്ന് തന്നെ ഏറെകുറെ ഉറപ്പായിരുന്നു.
ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ രണ്ടിലയ്ക്ക് കാര്യമായ വാട്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ് കെ മാണി വിഭാഗത്തിന് അടിതെറ്റുന്ന കാഴ്ച്ചയാണ്. ഒരുഘട്ടത്തില്‍ യുഡിഎഫിലേയ്ക്ക് തിരിച്ചുവരാനുള്ള സുവർണ്ണാവസരം കേരള കോണ്‍ഗ്രസ് എം മുന്നണിക്ക് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും എല്‍ഡിഎഫില്‍ തുടരാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ കേരള കോണ്‍ഗ്രസ് എം എന്ന പാർട്ടിയുടെ പതനത്തിലേയ്ക്കാണ് ആ തീരുമാനം പാർട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്







