Spread the love

വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് അമേരിക്ക.

video
play-sharp-fill

രാജ്യത്തിന്റെ കാര്യങ്ങളില്‍ അദ്ദേഹം ഇപ്പോഴും സജീവമായി ഇടപെടുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കവെയായിരുന്നു റൂബിയോയുടെ പരാമർശം.

ഫെബ്രുവരി 28-ന് ഇറാനെ ലക്ഷ്യമിട്ട് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഖമനയിക്ക് പരുക്കേറ്റതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഭരണകാര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നുവെന്ന സൂചനകള്‍ ലഭിക്കുന്നുണ്ടെന്ന് റൂബിയോ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനുമായി ഒരു ധാരണയിലെത്താനാകുമെന്ന പ്രതീക്ഷയും റൂബിയോ പ്രകടിപ്പിച്ചു. അതിനായി ആണവ പദ്ധതികള്‍ ഗണ്യമായി ചുരുക്കുകയും അന്താരാഷ്ട്ര ആശങ്കകള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അത്തരമൊരു നീക്കമുണ്ടായാല്‍ ഉപരോധങ്ങള്‍ പിൻവലിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.