
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.
ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.
കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.
മക്കളുടെ കണ്മുന്നില് വെച്ചാണ് ഹസീന ബീവിയെ ഭർത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരുടെ മൂത്തമകളാണ് കൊലപാതക വിവരം മണ്ണന്തല പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് എത്തുന്നതിന് മുൻപ് പ്രതി കാറില്‍ കടന്നുകളയുകയും ചെയ്തു. ഹസീന ബീവിയും സുരേഷും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം.
ഇതേ തുടർന്ന് ഇന്നലെയും ഹസീന പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയ ശേഷമായിരുന്നു ഇവർ തമ്മില്‍ വീണ്ടും തർക്കവും വഴക്കുമുണ്ടായതും കൊലപാതകം നടന്നതും.
വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപാതകം നടന്നത്. ദമ്പതികള്‍ക്ക് നാലുമക്കളുണ്ട്. ഇവർ ഈ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്.
സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുകയാണ്. ഒളിവില്‍ പോയ സുരേഷിനായി അന്വേഷണം ആരംഭിച്ചു.







