Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: ബോഡി ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാളി യുവാക്കളുടെ റോൾ മോഡലാണ് നടൻ ടൊവിനോ തോമസ്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ താരം എക്കാലത്തും അതീവ ശ്രദ്ധ പുലർത്താറുണ്ട്.

ലോക്ക് ഡൗണ്‍ കാലത്തും വ്യായാമത്തിനായിട്ടാണ് ടൊവിനോ കൂടുതല്‍ സമയം ചെലവഴിച്ചത്. ഒപ്പം വര്‍ക്കൌട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തന്റെ പിതാവിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” എന്‍റെ അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്‍റെ വര്‍ക്കൗട്ട് പങ്കാളി. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്ന അടിക്കുറിപ്പോടെയാണ് പിതാവ് അഡ്വ.ഇ.ടി തോമസിനൊപ്പമുള്ള ഫോട്ടോ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ലക്ഷക്കണക്കിനാളുകളാണ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ഏറ്റെടുത്തത്. കൊവിഡും, തുടർന്നുണ്ടായ ലോക്ക് ഡൗണും മലയാളികളുടെ ആരോ​ഗ്യ സംരക്ഷണത്തെ കാര്യമായി ബാധിച്ചിരുന്നു.

ചലച്ചിത്ര താരങ്ങളുടെ വർക്കൗട്ട് ചിത്രങ്ങൾ വ്യായാമ ശീലം വളർത്താൻ പ്രജോദനകരമാണെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ടൊവിനോയെ കൂടാതെ പ്രത്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പങ്കുവച്ച വർക്കൗട്ട് ചിത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.