Thursday, April 23, 2026

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ കനത്ത സുരക്ഷ; പോളിംഗ് വെെകിട്ട് ആറ് മണിവരെ

Spread the love

ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു.

video
play-sharp-fill

രാവിലെ ഏഴ് മുതല്‍ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും ഒറ്റഘട്ടമായിയാണ് പോളിംഗ് നടക്കുന്നത്. തമിഴ്നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്.

സംഘർഷങ്ങള്‍ കണക്കിലെടുത്ത് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വടക്കൻ, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് ബംഗാളില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 152 സീറ്റുകള്‍. ശേഷിക്കുന്ന 142 മണ്ഡലങ്ങളില്‍ 29നാണ് വോട്ടെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ തിര‌ഞ്ഞെടുപ്പുകളെക്കാള്‍ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ഭരണനേട്ടങ്ങള്‍ ഉയർത്തിക്കാട്ടിയും സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് ‌ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗന സഖ്യം വോട്ടുതേടിയത്.

കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംഡ‌ികെ പാർട്ടികള്‍ക്കൊപ്പം എസ്ഡിപിഐയും ഈ മുന്നണിയിലാണ്.
ഡിഎംകെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയില്ലായ്മയും ഉയർത്തിയാണ് ബിജെപി, അണ്ണാ ഡ‌ിഎംകെ എന്നിവ ഉള്‍പ്പെടുന്ന എൻഡിഎ പ്രചാരണം നയിച്ചത്.

പിഎംകെ അടക്കമുള്ള പാർട്ടികളും എൻഡിഎയിലുണ്ട്. പ്രധാനമായും ഡിഎംകെയെ ആക്രമിച്ചായിരുന്നു നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടിവികെ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്.