
കൊല്ലം: കനത്ത മഴയെത്തുടർന്ന് മരച്ചുവട്ടിൽ നിൽക്കുമ്പോൾ മരം വീണ് ചിതറ ഓയിൽ പാം എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്.
എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായാണ് സരിതയുൾപ്പെടെയുള്ള തൊഴിലാളികൾ എത്തിയത്. ജോലി ചെയ്തുകൊണ്ടിരിക്കെ കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിലേക്ക് മാറി നിൽക്കുകയായിരുന്നു.
ഈ സമയം വീശിയടിച്ച ശക്തമായ കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീണു. ആഘാതത്തിൽ എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് സരിതയെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നി
നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.







